MALABAR SPECIAL POLICE HIGHER SECONDARY SCHOOL MALAPPURAM

Flash News

MSP trophy started...

               "മലപ്പുറം" വാണു; "പൊലീസ് " വീണു          
 

മലപ്പുറം: മലപ്പുറത്തിന്റെ പഴയകാല താരങ്ങള്പൊലീസ് പടക്കുതിരകളെ മലര്ത്തിയടിച്ചു. സുരേന്ദ്രനും റഫീഖ്ഹസനും സൂപ്പര്അഷ്റഫും കളംനിറഞ്ഞപ്പോള്കുരികേശ്മാത്യവും സി വി പാപ്പച്ചനും തെല്ലൊന്നിടറി. എതിരില്ലാത്ത രണ്ടുഗോളിന് പൊലീസ് പട അടിയറവുപറഞ്ഞു. പ്രായം പ്രതിഭക്ക് മങ്ങലേല്പ്പിച്ചിട്ടില്ലെന്നതിന്റെ തെളിവായി എംഎസ്പി സെവന്സ് ഫുട്ബോള്ടൂര്ണമെന്റിനോടനുബന്ധിച്ച് നടന്ന പ്രദര്ശനമത്സരം. ഷൈനിങ് സ്റ്റാര്കേരള പൊലീസിന് വേണ്ടിയാണ് പഴയ കേരള പൊലീസ് താരങ്ങള്കളത്തിലിറങ്ങിയത്. ഓള്ഡ് സ്ട്രൈക്കേഴ്സ് മലപ്പുറത്തിന് വേണ്ടി മലപ്പുറത്തിന്റെ പോയകാലത്തെ കളിക്കമ്പക്കാരുടെ സുല്ത്താന്മാരും. രണ്ട് പകുതിയിലായി അരമണിക്കൂര്നീണ്ട മത്സരത്തിലുടനീളം ഓള്ഡ് സ്ട്രൈക്കേഴ്സിനായിരുന്നു മേധാവിത്വം. എംഎസ്പി കമാന്ഡന്റ് യു ഷറഫലിയുടെ നേതൃത്വത്തില്പടക്കിറങ്ങിയ പൊലീസ്സംഘം കളിയുടെ പല ഘട്ടത്തിലും പ്രതിരോധത്തിലേക്ക് വലിഞ്ഞു. ഹസന്റെയും പി റഷീദിന്റെയും കരുത്താര്ന്ന കുതിപ്പിന് മുന്നില്ഷൈനിങ് സ്റ്റാര്പ്രതിരോധം ഉലഞ്ഞു. ആദ്യപകുതിയില്തന്നെ ഹസനിലൂടെ പൊലീസിന്റെ വല കുലുങ്ങി. െമൈതാനത്തിന്റെ പകുതിയില്നിന്നും പാഞ്ഞുവന്ന പന്ത് പോസ്റ്റിനുള്ളിലേക്ക് പറന്നപ്പോള്ഷറഫലിയുടെ കാവലാള്ക്ക് നോക്കിനില്ക്കാനേ സാധിച്ചുള്ളൂ. കുരികേശ് മാത്യുവും സി വി പാപ്പച്ചനും കളിയെ വരുതിയിലാക്കാന്ശ്രമം നടത്തിയെങ്കിലും സൂപ്പര്അഷറഫിന്റെയും സുരേന്ദ്രന്റെയും ചെറുത്തുനില്പ്പില്വിഫലമായി. സി വി പാപ്പച്ചന്മൂന്ന് തവണ തന്റെ കരുത്ത് നിറച്ച ഷോട്ടുകള്പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തെങ്കിലും ഫലവത്തായില്ല. രണ്ടാം പകുതിയിലും മലപ്പുറത്തിന്റെ താരങ്ങള്തന്നെ കളിക്കളം വാണു. അവസാന നിമിഷം ഷറഫലിക്ക് പകരമായി ഇറങ്ങിയ തോമസ് കളത്തില്നിറയാനുള്ള ശ്രമം നടത്തിയെങ്കിലും സമയം വില്ലനായി . പ്രദര്ശന മത്സരത്തില്ആദ്യമിറങ്ങിയ സെപ്്റ്റ് അരീക്കോടിന്റെയും സെപ്റ്റ് മലപ്പുറത്തിന്റെയും കുരുന്നുകള്മികച്ച പ്രകടനമാണ് പുറത്തെടുത്തത്. വീറും വാശിയും സമന്വയിച്ച പോരാട്ടത്തില്സെപ്റ്റ് അരീക്കോട് മലപ്പുറത്തിനെ ഒന്നിനെതിരെ നാല് ഗോളുകള്ക്ക് കീഴടക്കി. ടൂര്ണമെന്റ് മന്ത്രി പി അനില്കുമാര്ഉദ്ഘാടനംചെയ്തു. പി ഉബൈദുള്ള എംഎല് അധ്യക്ഷനായി. നഗരസഭാ ചെയര്മാന്കെ പി മുസ്തഫ സംസാരിച്ചു. പെരുമ്പള്ളി സെയ്ദ് സ്വാഗതവും വി ആര്യശ്പാല്നന്ദിയും പറഞ്ഞു. മത്സരങ്ങള്ചൊവ്വാഴ്ച ആരംഭിക്കും. കെഎഫ്സി കാളികാവും ബ്രദേഴ്സ് മുനമ്പത്തും തമ്മിലാണ് ആദ്യമത്സരം.