ചരിത്രനേട്ടവുമായി മലപ്പുറം എം.എസ്.പി സ്‌കൂള്‍ സുബ്രതോ കപ്പ് ദേശീയ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശ് ഡിഫന്‍സ് സ്‌കൂളിനെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞാണ് എം.
എസ്.പി ക്വാര്‍ട്ടറിലെത്തിയത്. ചരിത്രത്തിലാദ്യമായാണ് കേരളത്തില്‍ നിന്നുള്ള ഒരു ടീം സുബ്രതോ കപ്പിന്റെ ക്വാര്‍ട്ടറിലെത്തുന്നത്. നിതിന്‍ ജോസഫിന്റെ ഇരട്ട ഗോളുകളും സല്‍മാന്‍, മുഹമ്മദ് സാബിത്ത്, അലി മുറാദ് എന്നിവരുടെ ഗോളുകളുമാണ് എം.എസ്.പിക്ക് തകര്‍പ്പന്‍ ജയം നേടിക്കൊടുത്തത്.

സമനില നേടിയാല്‍പ്പോലും ക്വാര്‍ട്ടറിലേക്ക് കടക്കാമായിരുന്ന മത്സരത്തില്‍ വിജയംതന്നെ ലക്ഷ്യമിട്ടാണ് എം.എസ്.പി കളിച്ചത്. കളി തുടങ്ങി അഞ്ചാം
മിനിട്ടില്‍ത്തന്നെ സല്‍മാന്റെ ഗോളിലൂടെ എം.എസ്.പി മുന്നിലെത്തി. 24-ാം മിനിട്ടില്‍ സാബിത്തും 27-ാം മിനിട്ടില്‍ നിതിനും ഗോളുകള്‍ നേടിയതോടെ ആദ്യ പകുതിയില്‍ എം.എസ്.പി മൂന്ന് ഗോളുകള്‍ക്ക് മുന്നിലെത്തി. രണ്ടാം പകുതിയുടെ 22-ാം മിനിട്ടില്‍ അലി മുറാദിലൂടെ ലീഡ് വര്‍ധിപ്പിച്ച എം.എസ്.പി 27-ാം മിനിട്ടില്‍ നിതിന്റെ രണ്ടാം ഗോളിലൂടെ പട്ടിക പൂര്‍ത്തിയാക്കി. തിങ്കളാഴ്ച നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ മിസോറാമാണ് എതിരാളികള്‍.