MALABAR SPECIAL POLICE HIGHER SECONDARY SCHOOL MALAPPURAM

Flash News

Staff fixation by using Unique Identification Card in Kerala schools

 

സ്‌കൂളിലെ വ്യാജ ടി.സി.കള്‍ക്ക് വിട; യു.ഐ.ഡി.കാര്‍ഡ് പദ്ധതി ജൂലായില്‍ തുടങ്ങും

സ്‌കൂളുകളില്‍ കുട്ടികള്‍ക്കുള്ള സവിശേഷ തിരിച്ചറിയല്‍ കാര്‍ഡ് (യു.ഐ.ഡി.) നല്‍കാനുള്ള പദ്ധതി ജൂലായ് 15ന് തുടങ്ങും. സപ്തംബര്‍ 15ന് പൂര്‍ത്തിയാക്കും. വ്യാജ ടി.സി. ഉപയോഗിച്ച് കുട്ടികളുടെ എണ്ണത്തില്‍ കൃത്രിമം കാണിക്കുന്നതിനുള്ള അവസരം ഇതോടെ ഇല്ലാതാകും. മേലില്‍ സ്‌കൂളുകളിലെ കുട്ടികളുടെ അംഗീകൃത തിരിച്ചറിയല്‍രേഖ ഇതുമാത്രമാകും. ഇതിലെ നമ്പരാകും എല്ലാ കാര്യങ്ങള്‍ക്കും ഉപയോഗിക്കേണ്ടത്.
ഇത്തരം ഒരു രേഖ വരുന്നതോടെ കുട്ടികളുടെ
എണ്ണം സംബന്ധിച്ച കണക്കുകളില്‍ കൃത്രിമം കാണിക്കാനാവില്ലെന്നാണ് അധികൃതര്‍ കരുതുന്നത്. ഒന്നാംക്ലാസ്സില്‍ കഴിഞ്ഞവര്‍ഷം 3.23 ലക്ഷം കുട്ടികള്‍ ചേര്‍ന്നെന്നാണ് കണക്ക്. ഇക്കൊല്ലം പക്ഷേ, രണ്ടാംക്ലാസ്സിലെ കുട്ടികളുടെ എണ്ണം 3.10 ലക്ഷമായി
കുറഞ്ഞു. ഒന്നാംക്ലാസ്സില്‍ ആരെയും തോല്‍പ്പിക്കാത്ത സാഹചര്യത്തില്‍ കഴിഞ്ഞവര്‍ഷത്തെ ഒന്നിലെ എണ്ണംതന്നെയാണ് രണ്ടിലും വരേണ്ടത്. കൊഴിഞ്ഞുപോക്കുണ്ടെങ്കില്‍ക്കൂടി ഇത്രയും വ്യത്യാസം വരില്ല. ഇതിനര്‍ഥം, കണക്കുകളില്‍ തെറ്റുണ്ടന്നാണ്. തിരിച്ചറിയല്‍ കാര്‍ഡ് വരുന്നതോടെ ഇത്തരം ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാനാകും.

കാര്‍ഡ് വന്നതിനുശേഷമുള്ള കുട്ടികളുടെ എണ്ണത്തിനനുസരിച്ചാകും ഇനി സ്റ്റാഫ് ഫികേ്‌സഷന്‍. ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസ്സുകളില്‍ 1:30 എന്ന രീതിയിലും ആറുമുതല്‍ പത്തുവരെ 1:35 എന്ന രീതിയിലുമാകും ഫികേ്‌സഷന്‍. എല്‍.പി.യില്‍ ഒരു ക്ലാസ്സില്‍ 36 കുട്ടികളില്‍ അധികം വന്നാല്‍ അധിക ഡിവിഷന്‍ അനുവദിക്കാനാണ് തീരുമാനം. യു.പി.യിലും ഹൈസ്‌കൂളിലും 41 കുട്ടികളില്‍ അധികം വന്നാലാകും രണ്ടാംഡിവിഷന്‍.

ഒഴിവുകളിലേക്ക് അധ്യാപകനിയമനം നടത്തുന്നതിന് ടെറ്റ് അഥവാ ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് യോഗ്യത നിര്‍ബന്ധമാണ്. എന്നാല്‍ പി.എസ്.സി. റാങ്ക്‌ഹോള്‍ഡര്‍മാരെയും ലീവ് വേക്കന്‍സിയില്‍ ജോലി ചെയ്ത് നിയമനാവകാശം (51-എ) ഉള്ളവരെയും ടെറ്റില്‍നിന്ന് ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. എയ്ഡഡ് സ്‌കൂളുകളില്‍ പുതിയ നിയമനം പ്രതീക്ഷിക്കുന്നവരാകും ഇനി ടെറ്റ് കടമ്പ കടക്കേണ്ടിവരിക.