ശിശുവിദ്യാഭ്യാസം: അധ്യാപകപരിശീലന അപേക്ഷ ക്ഷണിച്ചു
നാഷണല്‍ ചൈല്‍ഡ് ഡെവലപ്മെന്റ് കൗണ്സിലിന്റെ(എന്‍സിഡിസി) ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ശിശു വിദ്യാഭ്യാസത്തിലുള്ള അധ്യാപന പരിശീലന കോഴ്സുകളുടെ പതിനഞ്ചാമത് ബാച്ചില്‍ ചേരുന്നതിന് വനിതകളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. പ്രോസ്റ്റ്-ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഇന്റര്‍നാഷണല്‍ മോണ്ടിസോറി ടി.ടി.സി(ഒരുവര്ഷം, യോഗ്യത-ഏതെങ്കിലും ബിരുദം), ഡിപ്ലോമ ഇന്‍ ഇന്റര്‍നാഷണല്‍ മോണ്ടിസോറി ടി.ടി.സി(ഒരുവര്ഷം, യോഗ്യത-പ്ലസ്ടു), ഡിപ്ലോമ ഇന്‍ നഴ്സറി ടി.ടി.സി (രണ്ടുവര്ഷം യോഗ്യത-പ്ലസ്ടു), സര്‍ടിഫിക്കറ്റ് ഇന്‍ ഇന്റര്‍നാഷണല്‍ മോണ്ടിസോറി ടി.ടി.സി(ഒരുവര്ഷം, യോഗ്യത-എസ്എസ്എല്സി), സര്‍ടിഫിക്കറ്റ് ഇന്‍ ഇന്റര്‍നാഷണല്‍ പ്രീ-സ്കൂള്‍ ടി.ടിസി(ഒരുവര്ഷം, യോഗ്യത-എസ്എസ്എല്സി) എന്നിവയാണ് കോഴ്സുകള്‍.
അപേക്ഷകര്ക്ക് പ്രായപരിധിയില്ല. എല്ലാ താലൂക്കുകളിലുമുള്ള പഠന കേന്ദ്രങ്ങളില്‍ റെഗുലര്‍/ഹോളിഡേ ബാച്ചുകളില്‍ പഠിക്കാന്‍ സൗകര്യമുണ്ട്. പരീക്ഷാഫലം പ്രതീക്ഷിച്ചിരിക്കുന്നവര്ക്കും അപേക്ഷിക്കാം. അധ്യാപനത്തില്‍ അഭിരുചിയുള്ളവര്‍ക്ക് പകുതി ഫീസാനുകൂല്യം ലഭിക്കും. താല്‍പര്യമുള്ളവര്‍ പേര്, വിലാസം, താലൂക്ക്, 2 ഫോണ്‍ നമ്പര്‍, പഠിക്കാനാഗ്രഹിക്കുന്ന കോഴ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ വെള്ള കടലാസില്‍ എഴുതി തപാലിലോ എസ്എംഎസ് ആയോ അയക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 15. വിലാസം: നാഷണല്‍ ചൈല്‍ഡ് ഡെവലപ്മെന്റ് കൗണ്‍സില്‍, റീജിയണല്‍ ഓഫീസ്, പെരുവയല്‍, കോഴിക്കോട്-8. ഫോണ്‍:9947746272,9846808283.