MALABAR SPECIAL POLICE HIGHER SECONDARY SCHOOL MALAPPURAM

Flash News

HIGHER SECONDARY RESULT 2012

പ്ലസ് ടു പരീക്ഷ; 88.08 ശതമാനം വിജയം
തിരു: ഹയര്‍സെക്കന്‍ഡറി രണ്ടാംവര്‍ഷ പരീക്ഷ ഫലവും വിഎച്ച്എസ്ഇ രണ്ടാംവര്‍ഷ പരീക്ഷ ഫലവും പ്രഖ്യാപിച്ചു. ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ സര്‍വകാല റെക്കോര്‍ഡോടെ 88.08 ശതമാനം പേര്‍ വിജയിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 82.25%വും 2010ല്‍ 74.97% വും ആയിരുന്നു. 3,334 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയത്തിലും എ പ്ലസ് ലഭിച്ചു. എ പ്ലസ് നേടിയ കുട്ടികള്‍ കൂടുതല്‍ ഉള്ളത് തൃശൂര്‍ ജില്ലയിലാണ്. 112 സ്കൂളുകളില്‍ പരീക്ഷ എഴുതിയ മുഴുവന്‍ കുട്ടികളും വിജയിച്ചു. 90.96ശതമാനം കുട്ടികള്‍ വിജയിച്ച കോഴിക്കോട് ജില്ലയ്ക്കാണ് മികച്ച വിജയശതമാനം. 81.02 ശതമാനം വിജയിച്ച പത്തനംതിട്ടയിലാണ് വിജയ ശതമാനം ഏറ്റവും കുറവ്. ഗവണ്‍മെന്റ് സ്കൂളുകളിലെ വിജയശതമാനം 87.93% മാണ്. എയ്ഡഡ് സ്കൂളുകളില്‍ 88.93% പേര്‍ വിജയിച്ചപ്പോള്‍ അണ്‍ എയ്ഡഡ് സ്കൂളുകളില്‍ വിജയശതമാനം 85.13 മാത്രമാണ്. 21 സ്കൂളുകളില്‍ വിജയശതമാനം 30 ല്‍ താഴെയാണ്. വിഎച്ച്എസ്സിയില്‍ 84.73 ശതമാനമാണ് വിജയം. വിഎച്ച്എസ്സി പാര്‍ട്ട് ഒന്നില്‍ 90ശതമാനത്തില്‍ കൂടുതലാണ് വിജയം. വിദ്യാഭ്യസ മന്ത്രി പി കെ അബ്ദു റബ്ബാണ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചത്
വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ പരീക്ഷാഫലവും സ്കൂളുകള്‍ക്ക് തങ്ങളുടെ മുഴുവന്‍ വിദ്യാര്‍ഥികളുടെയും ഫലവും ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യമുണ്ട്.