MALABAR SPECIAL POLICE HIGHER SECONDARY SCHOOL MALAPPURAM

Flash News

പഴങ്ങള്‍ ആരോഗ്യത്തിന്

ഞരമ്പുകള്‍ എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിനും തക്കാളി അത്യുത്തമമാണ്‌. മധുരമുള്ള നാരങ്ങാവെള്ളത്തില്‍ അല്‍പം ഉപ്പുകൂടി ചേര്‍ത്തു കഴിച്ചാല്‍ ക്ഷീണം പമ്പകടക്കും ദിവസേന ഒരു നെല്ലിക്ക ശീലമാക്കുന്നത്‌ ആരോഗ്യത്തിനും ഓജസിനും നല്ലതാണ്‌.വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ദഹനക്കേട്‌, മലബന്ധം, ചര്‍മരോഗങ്ങള്‍ എന്നിവയ്ക്കും ഉത്തമമാണ്‌. ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ക്കും നെല്ലിക്ക ഫലപ്രദമാണ്‌. ഇരുപത്‌ ഓറഞ്ചില്‍ നിന്നും കിട്ടുന്ന വിറ്റമിന്‍ സി ഒരൊറ്റ നെല്ലിക്കയില്‍ നിന്നും ലഭിക്കുന്നു
ആരോഗ്യദായകമായ വിഭവങ്ങളുടെ കലവറയായ പഴങ്ങള്‍ ദിവസേന കഴിക്കുന്നത് ആരോഗ്യത്തെയും രോഗപ്രതിരോധ ശക്തിയെയും ഒരു പോലെ സഹായിക്കും.നമുക്ക്‌ സമൃദ്ധമായി ലഭിക്കുന്ന ഒരു ഫലമായ മാമ്പഴത്തില്‍ പ്രോട്ടീന്‍, അന്നജം, ധാതുക്കള്‍, ലവണങ്ങള്‍, കൊഴുപ്പ്‌, വിറ്റാമിന്‍ എ, സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.ഒരു ഗ്ലാസ്‌ മാമ്പഴച്ചാറില്‍ അര ഗാസ്‌ പാലും ഒരു സ്പൂണ്‍ തേനും ചേര്‍ത്ത്‌ ദിവസേന കഴിക്കുക.ഒരു മാസക്കാലം ഇത്‌ ആവര്‍ത്തിച്ചാല്‍ ശരീരത്തിന്‌ തൂക്കവും ബലവും കൈവരും. പൈനാപ്പിള്‍ കഴിക്കുന്നത് ദഹനപ്രക്രിയയെ ത്വരിതപ്പെടുത്തുന്നതിന്‌ പുറമേ വൃക്ക സംബന്ധമായ രോഗങ്ങള്‍ക്കും ഇത്‌ നല്ലൊരു ഔഷധമാണ്‌. വിറ്റാമിന്‍ എ, ബി, സി, ഇരുമ്പ്‌, കാത്സ്യം, ഫോസ്ഫറസ്‌, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയെല്ലാം തക്കാളിയില്‍ അടങ്ങിയിരിക്കുന്നു. രക്ത ശുദ്ധീകരണത്തിന്‌ തക്കാളിയോളം പോന്ന മറ്റൊരു ഫലമില്ല. മോണയുടെയും, പല്ലുകളുടെയും, അസ്ഥികളുടെയും ആരോഗ്യത്തിനും, ഹൃദയം, തലച്ചോറ്‌,