കലാമണ്ഡലത്തില് ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കു പ്രവേശനം
കേരള കലാമണ്ഡലം കല്പ്പിത സര്വകലാശാലയില് ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കഥകളി, കൂടിയാട്ടം, മോഹിനിയാട്ടം എന്നിവയിലാണ് പ്രവേശനം മോഹിനിയാട്ടത്തിന് എട്ടും മറ്റ് വിഷയങ്ങള്ക്ക് നാലുംവീതമാണ് സീറ്റ്. 45% മാര്ക്കോടെ കേരളത്തിലെ ഏതെങ്കിലും സര്വകലാശാല അംഗീകരിച്ച ഡിഗ്രിയോ തത്തുല്യ പരീക്ഷയോ പാസായ 25വയസില് താഴെയുള്ളവര്ക്ക് അപേക്ഷിക്കാം. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. 100 രൂപക്ക് കലാ
മണ്ഡലത്തില്നിന്ന് നേരിട്ടോ 130 രൂപ മണിയോഡറായി അയച്ചാല് തപാല്മാര്ഗമോ അപേക്ഷാഫോറം ലഭിക്കും. എസ്സി/എസ്ടി വിഭാഗക്കാര്ക്ക് 25 രൂപ മതി. പൂരിപ്പിച്ച അപേക്ഷകള് ജൂലൈ 21 വരെ സ്വീകരിക്കും. അഭിരുചി പരീക്ഷ 27ന് രാവിലെ 10ന് നടക്കും. റാങ്ക്ലിസ്റ്റ് 30ന് പ്രസിദ്ധീകരിക്കും. ആഗസത് ഒന്നിന് പ്രവേശനവും ക്ലാസും ആരംഭിക്കും. അപേക്ഷകള് കലാമണ്ഡലം ഓഫീസില് നിന്ന് വിതരണം ആരംഭിച്ചു. പൂരിപ്പിച്ച അപേക്ഷ സര്ട്ടിഫിക്കറ്റുകളുടെയും മാര്ക്ക്ലിസ്റ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്പ്പോടെ രജിസ്ട്രാര്, കേരള കലാമണ്ഡലം, വള്ളത്തോള് നഗര്, തൃശൂര്, പിന്: 679531 എന്ന വിലാസത്തില് 21ന് വൈകിട്ട് അഞ്ചിനുന് മുമ്പ് ലഭിക്കണം.