കാലിക്കറ്റ് ഓപ്പണ് ഡിഗ്രി പ്രവേശനപ്പരീക്ഷ അപേക്ഷാ തിയതി നീട്ടി.
കാലിക്കറ്റ് സര്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തുന്ന ബി.എ/ബികോം ഓപ്പണ് എന്ട്രന്സ് പരീക്ഷയ്ക്ക് പിഴകൂടാതെ ജൂലൈ 11 വരെയും 100 രൂപ പിഴയോട് കൂടി ജൂലൈ 13 വരെയും അപേക്ഷിക്കാം. കാലിക്കറ്റ് സര്വകലാശാല, സ്കൂള് ഓഫ് ഡിസ്റ്റന്സ് എഡ്യുക്കേഷന് മുഖേന ഡിഗ്രി എടുക്കുന്ന വിദ്യാര്ഥികള്ക്ക് പ്രോസ്പെക്ടസില് പറഞ്ഞിട്ടുള്ള കോഴ്സുകള്ക്ക് പുറമെ ബി.എ ഹിന്ദിയും മെയിന് വിഷയമായി എടുക്കാവുന്നതാണ്. ഇങ്ങനെ പഠിക്കാനാഗ്രഹിക്കുന്നവര് ഓപ്പണ് എന്ട്രന്സ് പരീക്ഷക്ക് മൂന്നാം പേപ്പറായി കൊമേഴ്സ് ഒഴികെയുള്ള ഏതെങ്കിലും വിഷയവും, രണ്ടാം പേപ്പറായി ഹിന്ദിയും എഴുതേണ്ടതാണ്. ബി.എ ഹിന്ദിക്ക് മതിയായ അപേക്ഷകരില്ലെങ്കില് അപേക്ഷകര്ക്ക് മറ്റ് ബിഎ വിഷയങ്ങള്ക്ക് ചേരാവുന്നതാണ്. ഓപ്പണ് പ്രവേശന പരീക്ഷക്ക് അടച്ച ഫീസ് തിരിച്ച് കൊടുക്കുന്നതല്ല. അപേക്ഷയുടെ പ്രിന്റൗട്ട് ബന്ധപ്പെട്ട രേഖകള് സഹിതം ജൂലൈ 16ന് വരെ വിദൂര വിദ്യാഭ്യാസ വിഭാഗം ഓഫീസില് സ്വീകരിക്കും.