Flash News
Kerala Teacher Eligibility Test (K-TET) 2012
പ്രൈമറി / ഹൈസ്കൂള് അധ്യാപകരാവാന് ഇനി മുതല് അധ്യാപക പരിശീലന യോഗ്യതയോടൊപ്പം ടീച്ചര് എലിജിബിലിറ്റി ടെസ്റ്റും പാസാവേണ്ടതുണ്ട് . ഇതിന്റെ വിജ്ഞാപനം ഇറങ്ങിക്കഴിഞ്ഞു. വിജ്ഞാപനം, അപേക്ഷിക്കേണ്ട രീതി, പ്രോസ്പക്റ്റസ്, സിലബസ് എന്നിവയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
PRE-MATRIC SCHOLARSHIP 2012-13
Kerala kalamandalam PG courses
കലാമണ്ഡലത്തില് ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കു പ്രവേശനം
കേരള കലാമണ്ഡലം കല്പ്പിത സര്വകലാശാലയില് ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കഥകളി, കൂടിയാട്ടം, മോഹിനിയാട്ടം എന്നിവയിലാണ് പ്രവേശനം മോഹിനിയാട്ടത്തിന് എട്ടും മറ്റ് വിഷയങ്ങള്ക്ക് നാലുംവീതമാണ് സീറ്റ്. 45% മാര്ക്കോടെ കേരളത്തിലെ ഏതെങ്കിലും സര്വകലാശാല അംഗീകരിച്ച ഡിഗ്രിയോ തത്തുല്യ പരീക്ഷയോ പാസായ 25വയസില് താഴെയുള്ളവര്ക്ക് അപേക്ഷിക്കാം. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. 100 രൂപക്ക് കലാ
calicut university open degree
കാലിക്കറ്റ് ഓപ്പണ് ഡിഗ്രി പ്രവേശനപ്പരീക്ഷ അപേക്ഷാ തിയതി നീട്ടി.
കാലിക്കറ്റ് സര്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തുന്ന ബി.എ/ബികോം ഓപ്പണ് എന്ട്രന്സ് പരീക്ഷയ്ക്ക് പിഴകൂടാതെ ജൂലൈ 11 വരെയും 100 രൂപ പിഴയോട് കൂടി ജൂലൈ 13 വരെയും അപേക്ഷിക്കാം. കാലിക്കറ്റ് സര്വകലാശാല, സ്കൂള് ഓഫ് ഡിസ്റ്റന്സ് എഡ്യുക്കേഷന് മുഖേന ഡിഗ്രി എടുക്കുന്ന വിദ്യാര്ഥികള്ക്ക് പ്രോസ്പെക്ടസില് പറഞ്ഞിട്ടുള്ള കോഴ്സുകള്ക്ക് പുറമെ ബി.എ ഹിന്ദിയും മെയിന് വിഷയമായി എടുക്കാവുന്നതാണ്. ഇങ്ങനെ പഠിക്കാനാഗ്രഹിക്കുന്നവര് ഓപ്പണ് എന്ട്രന്സ് പരീക്ഷക്ക് മൂന്നാം പേപ്പറായി കൊമേഴ്സ് ഒഴികെയുള്ള ഏതെങ്കിലും വിഷയവും, രണ്ടാം പേപ്പറായി ഹിന്ദിയും എഴുതേണ്ടതാണ്. ബി.എ ഹിന്ദിക്ക് മതിയായ അപേക്ഷകരില്ലെങ്കില് അപേക്ഷകര്ക്ക് മറ്റ് ബിഎ വിഷയങ്ങള്ക്ക് ചേരാവുന്നതാണ്. ഓപ്പണ് പ്രവേശന പരീക്ഷക്ക് അടച്ച ഫീസ് തിരിച്ച് കൊടുക്കുന്നതല്ല. അപേക്ഷയുടെ പ്രിന്റൗട്ട് ബന്ധപ്പെട്ട രേഖകള് സഹിതം ജൂലൈ 16ന് വരെ വിദൂര വിദ്യാഭ്യാസ വിഭാഗം ഓഫീസില് സ്വീകരിക്കും.
Subscribe to:
Posts (Atom)