മഞ്ഞളിന്റെ ഗുണങ്ങള്.
പച്ചമഞ്ഞളും മൈലാഞ്ചിയും സമമെടുത്ത് അരച്ച് കുഴിനഖമുള്ള ഭാഗത്ത് പൊതിഞ്ഞു കെട്ടുക വളരെയധികം ആശ്വാസം കിട്ടും.പഴുതാരയോ തേളോ കടിച്ചാല്‍ തുളസിനീരില്‍ മഞ്ഞള്‍ അരച്ചു പുരട്ടുക. കടന്നലോ തേനീച്ചയോ കുത്തിയാല്‍,പച്ചമഞ്ഞള്‍ കറുകനീരിലോ കുമ്പിളിണ്റ്റെ കുരുന്നു ചേര്ത്തോ അരച്ചിടുക.വേദനയും നീരും മാറും. ചിലന്തി കടിച്ചാല്‍, തുളസിനീരില്‍ പച്ചമഞ്ഞള്‍ അരച്ചു പുരട്ടുകയും അല്പം കഴിക്കുകയും വേണം. ആര്യവേപ്പിലയും കണിക്കൊന്നയിലയും പച്ചമഞ്ഞളും അരച്ചിടുന്നതും ഫലപ്രദമാണ്.പച്ചമഞ്ഞളും വേപ്പിലയും സമം ചതച്ചിട്ട് വെള്ളം തിളപ്പിച്ച് ദിവസം മൂന്നു നേരം ഓരോ ഗാസ് കുടിക്കുക.ചര്മാരോഗ്യത്തിനു സഹായിക്കും. ആര്യവേപ്പിലയും പച്ചമഞ്ഞളും അരച്ച് പുരട്ടുകയോ അവ ഇട്ട് വെന്ത വെള്ളത്തില്‍ ചെറുചൂടില്‍ കുളിക്കുകയോ ചെയ്യുന്നതു ഫലപ്രദമാണ്.വളംകടി മാറാന്‍ പച്ചമഞ്ഞളും വെളുത്തുള്ളിയും സമം അരച്ച് രാവിലെയും വൈകിട്ടും പുരട്ടുക. പച്ചമഞ്ഞളും ആര്യവേപ്പിലയും അരച്ചിടുന്നതും നല്ലതാണ്