

സംസ്ഥാന സ്‌കൂള്‍ ഫുട്ബാള്‍: എം.എസ്.പി ഹയര്‍സെക്കന്‍ഡറി ഫൈനലില്‍
Published on Sun, 01/09/2011
കണ്ണൂര്‍:
റെഡ്‌സ്റ്റാര്‍ കണ്ണൂരിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂരില്‍
നടക്കുന്ന സംസ്ഥാന സ്‌കൂള്‍ ഫുട്ബാള്‍ ടൂര്‍ണമെന്റ് ആദ്യ സെമിയില്‍
മലപ്പുറം എം.എസ്.പി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കോഴിക്കോട് മലബാര്‍
ക്രിസ്ത്യന്‍ കോളജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിനെ 1-0ന് തോല്‍പിച്ചു.
എം.എസ്.പി ഹയര്‍സെക്കന്‍ഡറി ഫൈനലില്‍ കടന്നു.ഞായറാഴ്ച വൈകീട്ട് നാലിന് ഗവ.
ബോയ്‌സ് ഹയര്‍സെക്കന്‍ഡറി ചാലക്കുടി ഉദിനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി
സ്‌കൂളിനെ നേരിടും