ഹയര്‍സെക്കന്‍ഡറി: 81.34 ശതമാനം വിജയം
സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 81.34 ശതമാനം വിജയം. പരീക്ഷ എഴുതിയ 3,86,100 പേരില്‍ 81.34 ശതമാനം പേര്‍ ഉപരിപഠനത്തിന് അര്‍ഹരായെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. 5132 പേര്‍ എല്ലാവിഷയത്തിനും എപ്ലസ് നേടി. ഏറ്റവും കൂടുതല്‍ പേര്‍ എ പ്ലസ് നേടിയത് തൃശൂര്‍ ജില്ലയിലാണ്. ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയെഴുതിയത് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്കൂളാണ്. വിജയശതമാനം ഏറ്റവും കൂടുതലുള്ളത് എറണാകുളം ജില്ലയിലാണ്. പത്തനംതിട്ടയാണ് പിന്നില്‍. 42 സ്കൂളുകള്‍ 100 ശതമാനം നേടി. ഇതില്‍ രണ്ടെണ്ണം സര്‍ക്കാര്‍ സ്കൂളുകളും 4 എയ്ഡഡ് 4 സ്പെഷ്യല്‍ സ്കൂളുകളും 32 അനംഗീകൃതവിദ്യാലയങ്ങളുമാണ്. 79 എസ് സി വിദ്യാര്‍ഥികളും 5 എസ്റ്റി വിദ്യാര്‍ഥികളും എല്ലാ വിഷയത്തിലും എപ്ലസ് നേടി.
സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളില്‍ ലഭ്യമാണ്.ഔദ്യോഗിക വെബ്സൈറ്റുകള്‍: