കൊല്ലം: ആരാധകരുടെ സ്നേഹബാഷ്പങ്ങളേറ്റുവാങ്ങി പ്രിയ കഥാകാരന് കാക്കനാടന് കൈരളിയോട് വിടചൊല്ലി. കൊല്ലം നഗരപ്രാന്തത്തിലെ പോളയത്തോട് ശ്മശാനത്തില് വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെ ജോര്ജ് വര്ഗീസ് കാക്കനാടന്റെ ഭൗതികശരീരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ക്രിസ്തുമതാചാരപ്രകാരമായിരുന്നു ചടങ്ങുകള്.
കാക്കനാടന്റെ പ്രധാന കൃതികള്
ഒറോത, ഉഷ്ണമേഖല, ആള്വാര് തിരുനഗറിലെ പന്നികള്, ഏഴാംമുദ്ര, വസൂരി, സാക്ഷി, പറങ്കിമല, ചുമര്ചിത്രങ്ങള്, പ്രളയത്തിനുശേഷം, ഈ നായ്ക്കളുടെ ലോകം, അജ്ഞതയുടെ താഴ്വര, മഴനിഴല് പ്രദേശം, കുടജാദ്രിയുടെ സംഗീതം, ജാപ്പാണം പുകയില, രണ്ടാം പിറവി ഇടവപ്പാതി, കമ്പോളം
പ്രധാന പുരസ്കാരങ്ങള്
1 ചെറുകഥയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്ഡ്
2.മികച്ച നോവലിനും കഥയ്ക്കുമുള്ള കേരള സാഹിത്യ അക്കാദമി അവാര്ഡ്
3. പത്മപ്രഭ പുരസ്കാരം
4. വിശ്വദീപം അവാര്ഡ്
5. മുട്ടത്തുവര്ക്കി അവാര്ഡ്
6. സമസ്ത കേരള സാഹിത്യപരിഷത്ത് പുരസ്കാരം
7. സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം
2.മികച്ച നോവലിനും കഥയ്ക്കുമുള്ള കേരള സാഹിത്യ അക്കാദമി അവാര്ഡ്
3. പത്മപ്രഭ പുരസ്കാരം
4. വിശ്വദീപം അവാര്ഡ്
5. മുട്ടത്തുവര്ക്കി അവാര്ഡ്
6. സമസ്ത കേരള സാഹിത്യപരിഷത്ത് പുരസ്കാരം
7. സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം