MALABAR SPECIAL POLICE HIGHER SECONDARY SCHOOL MALAPPURAM

Flash News

സംസ്ഥാന സ്കൂള്‍ കലോത്സവം ലോഗോ പ്രകാശനം ചെയ്തു

മലപ്പുറത്ത് നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍െറ ലോഗോ പ്രകാശനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് നിര്‍വഹിച്ചു. എം.എസ്.പി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ മലപ്പുറം നഗരസഭാ ചെയര്‍മാന്‍ കെ.പി മുഹമ്മദ് മുസ്തഫ ലോഗോ ഏറ്റുവാങ്ങി. കലോത്സവത്തിന്‍െറ സ്വാഗതസംഘം ഓഫിസ് മലപ്പുറം എം.എസ്.പി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. 

സംസ്ഥാന സ്കൂള്‍ കലോത്സവ വേദികളില്‍ ആദ്യമായി വൈഫൈ കണക്ടിവിറ്റി

സംസ്ഥാന സ്കൂള്‍ കലോത്സവ വേദികളില്‍ ആദ്യമായി വൈഫൈ കണക്ടിവിറ്റി ഏര്‍പ്പെടുത്തുന്നു. ജനുവരി 14 മുതല്‍ 20 വരെ നടക്കുന്ന കലോത്സവത്തിന്‍െറ പ്രധാന വേദികളില്‍ ഈ സൗകര്യം ലഭ്യമാക്കും. ഐ.ടി അറ്റ് സ്കൂളാണ് സൗകര്യം ഒരുക്കുന്നത്. ഐ.ടി അറ്റ് സ്കൂളിന്‍െറ വെബ്സൈറ്റില്‍നിന്നാണ് വിവരങ്ങള്‍ ലഭിക്കുക. കഴിഞ്ഞ വര്‍ഷങ്ങളിലെപോലെ വെബ്സൈറ്റില്‍ ഇനം തിരിച്ച് മത്സരഫലം തെരഞ്ഞെടുക്കുന്ന സംവിധാനം തുടരുന്നുണ്ട്. ഉപജില്ലാതല മത്സരം മുതല്‍ കലോത്സവം ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സംവിധാനത്തിലായിരിക്കും.

സംസ്ഥാന സ്കൂള്‍ കലോത്സവ വേദി മാറ്റി

സംസ്ഥാന സ്കൂള്‍ കലോത്സവ വേദി മാറ്റി. തിരൂരങ്ങാടിയില്‍ നിന്നും മലപ്പുറത്തേക്കാണ് വേദി മാറ്റിയത്. നേരത്തെ കലോത്സവത്തിന് വിദ്യാഭ്യാസമന്ത്രിയുടെ മണ്ഡലമായ തിരൂരങ്ങാടി വേദിയാക്കിയതില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. കലോത്സവം നടത്താനുള്ള സൌകര്യം തിരൂരങ്ങാടിയില്‍ ഇല്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ വാദം. അധ്യാപക സംഘടനകളും വേദി മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഒക്ടോബര്‍ മൂന്നിന് തിരുവനന്തപുരത്ത് വിദ്യാഭ്യാസമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗമാണ് കലോത്സവം തിരൂരങ്ങാടിയില്‍ നടത്താന്‍ തീരുമാനിച്ചത്. 217 ഇനങ്ങളിലായി 10,000 ഓളം കുട്ടികള്‍ പങ്കെടുക്കുന്ന കലോത്സവത്തിന് 17 വേദികളാണ് വേണ്ടത്.  ജനുവരി 14 മുതല്‍ 20 വരെയാണ്‌ ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ സംസ്‌ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്നത്‌